10 ലക്ഷം കൂടുതൽ സബ്സ്ക്രൈബർമാർ; ഓഗസ്റ്റിൽ ജിയോയെക്കാൾ നേട്ടമുണ്ടാക്കി എയർടെൽ

Airtel Subscribers Jio TRAI

ഓഗസ്റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടമുണ്ടാക്കി എയർടെൽ. ജിയോയെക്കാൾ 10 ലക്ഷം കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ഓഗസ്റ്റ് മാസത്തിൽ എയർടെൽ സ്വന്തമാക്കിയതായി ട്രായ് പറഞ്ഞു. അതേസമയം, മാർക്കറ്റ് ഷെയറിൽ ഒന്നാമത് ജിയോ തന്നെയാണ്. എയർടെൽ രണ്ടാം സ്ഥാനത്തുണ്ട്.

28.99 ലക്ഷം സബ്സ്ക്രൈബർമാരെയാണ് ഓഗസ്റ്റ് മാസത്തിൽ എയർടെലിനു ലഭിച്ചത്. ജിയോയ്ക്ക് 18.64 ലക്ഷം സബ്സ്ക്രൈബർമാരെ ലഭിച്ചു. 35.08 ശതമാനം മാർക്കറ്റ് ഷെയറോടെ ജിയോ ഒന്നാമതും 28.12 ശതമാനം മാർക്കറ്റ് ഷെയറോടെ എയർടെൽ രണ്ടാമതുമാണ്.

Read Also : ഗെയിമിംഗ് പ്രേമികള്‍ക്കായി ജിയോമാര്‍ട്ട് ഗെയിമത്തോണ്‍; ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുമായി ജിയോ

അതേസമയം, ജൂലായ് മാസത്തെ എണ്ണം പരിഗണിക്കുമ്പോൾ എല്ലാ നെറ്റ്‌വർക്കുകൾക്കും ഓഗസ്റ്റിൽ സബ്സ്ക്രൈബർമാരെ നഷ്ടമായിട്ടുണ്ട്. ജൂലായിൽ 35.54 ലക്ഷം പുതിയ സബ്സ്ക്രൈബർമാരെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇത് 18.64 ലക്ഷമായി ഓഗസ്റ്റിൽ കുറഞ്ഞു. എയർടെൽ ആവട്ടെ ജൂലായിൽ 32.60 ലക്ഷം പുതിയ സബ്സ്ക്രൈബർമാർ എന്നത് 28.99 ലക്ഷം ആയി കുറഞ്ഞു.

Story Highlights Airtel Adds Over 10 Lakh More Subscribers Than Reliance Jio in August: TRAI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top