അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Arnab Goswami bail application to be heard by Supreme Court today

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിക്കാത്ത ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രിംകോടതി പരിഗണിക്കുക. അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ഹൈക്കോടതി കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്. ആത്മഹത്യപ്രേരണക്കേസില്‍ നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി റിമാന്‍ഡില്‍ കഴിയുകയാണ്.

Story Highlights Arnab Goswami’s bail application to be heard by Supreme Court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top