Advertisement

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്ഥാപനങ്ങൾ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ്

November 11, 2020
Google News 1 minute Read
believers church income tax findings

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്ഥാപനങ്ങൾ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ച അതിൽ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിലീവേഴ്‌സ് ചർച്ച് നിന്നും കണ്ടെത്തിയ കണക്കിൽപെടാത്ത പണത്തിൽ പഴയ നോട്ടും കണ്ടെത്തിയിട്ടുണ്ട്.

ബിലീവേഴ്‌സ് ചർച്ചിൽ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയാണ്. നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് 15 കോടിയോളം രൂപ കണ്ടെത്തിയത്. നിരോധിച്ച നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. എൻഫോഴ്‌സ്‌മെന്റ് പ്രത്യേകസംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങൾ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 5 വർഷത്തിനിടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 6000 കോടിയോളം രൂപ വിദേശ സഹായം ലഭിച്ചതായുള്ള രേഖകൾ ഉദ്യാഗസ്ഥർക്ക് ലഭിച്ചു. എന്നാൽ ഈ പണത്തിലേറെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുകയായിരുന്നു. ഇത്തരം അനധികൃത നിക്ഷേപങ്ങളെ കുറിച്ചും പരിശോധിക്കുന്നുണ്ട്.

Story Highlights believers church income tax findings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here