Advertisement

കടല്‍ക്ഷോഭത്തില്‍ നിന്ന് തീരമേഖലയെ സംരക്ഷിക്കാന്‍ ജിപ്സം ബ്ലോക്കുകള്‍ ഫലപ്രദം; കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കും

November 11, 2020
Google News 1 minute Read

കടല്‍ക്ഷോഭത്തില്‍ നിന്ന് തീരമേഖലയെ സംരക്ഷിക്കാന്‍ ജിപ്സം ബ്ലോക്കുകള്‍ ഫലപ്രദം. പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡ് തിരുവനന്തപുരം നഗരസഭയുമായി ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയകരമെന്ന് കണ്ടെത്തി. ബിക്യാപ്പ് എന്ന് പേരിട്ട ജിപ്സം ബ്ലോക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ മാസമാണ് വെട്ടുകാട് പള്ളിക്ക് സമീപം കടല്‍തീരത്ത് നിക്ഷേപിച്ചത്.

കടല്‍ക്ഷോഭം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന മേഖലയില്‍ ഇവ ഫലപ്രദമായെന്ന് മാത്രമല്ല ബ്ലോക്കുകള്‍ എടുത്ത് മാറ്റി പരിശോധിച്ചപ്പോള്‍ ബലത്തിലോ ഘടനയിലോ മാറ്റം വന്നില്ലെന്നും കണ്ടെത്തി. ഇതോടെ കൂടുതല്‍ മേഖലകളില്‍ ജിപ്സം ബ്ലോക്കുകള്‍ കടല്‍ക്ഷോഭത്തിനെതിരെ ഉപയോഗിക്കാനാകും.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഉപോത്പന്നമായ ചുവന്ന ജിപ്സം മണലും സിമന്റുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്താണ് ബി-ക്യാപ്പ് ബ്ലോക്കുകള്‍ തയാറാക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ജിപ്സം ബ്ലോക്കുകള്‍ റെയില്‍വെ പ്ലാറ്റ്ഫോം, റോഡ്, വീട് നിര്‍മാണം എന്നിവയ്ക്കും ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. ജിപ്സം ബ്ലോക്കുകളുടെ ഉപയോഗത്തെപ്പറ്റിയും സാധ്യതയെപ്പറ്റിയും പഠിക്കുന്നതിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കോസ്റ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി, ഫിഷറീസ്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, മരിയന്‍ എന്‍ജിനീയറിംഗ് കോളജ്, കോസ്റ്റല്‍ അപ്പ്ലിഫ്റ്റ് അസോസിയേഷന്‍ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.

Story Highlights Gypsum blocks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here