ദേവൻ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നവകേരള പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കി

നടൻ ദേവൻ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നവകേരള പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പതാക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർട്ടി ചെയർമാൻ ദേവനാണ് പതാക പുറത്തിറക്കിയത്. സംസ്ഥാനത്തെ രാഷ്ട്രീയ
ജീർണതയാണ് പാർട്ടി രൂപീകരത്തിന് പ്രേരിപ്പിച്ചതെന്ന് ദേവൻ ശ്രീനിവാസൻ പ്രതികരിച്ചു

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നവകേരള പീപ്പിൾസ് പാർട്ടി പ്രവർത്തിക്കുകയെന്ന് ചെയർമാൻ ദേവൻ ശ്രീനിവാസൻ. ഒരു മുന്നണിയുമായും സഹകരിക്കില്ല. ഒറ്റയ്ക്കായിരിക്കും പാർട്ടിയുടെ പ്രവർത്തനം. വരുന്ന
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും സ്വാതന്ത്രായി മത്സരിക്കുന്ന യോഗ്യരായവർക്ക് പിന്തുണ നൽകാനാണ് തീരുമാനമെന്നും ദേവന് വ്യക്തമാക്കി.

വിവിധ ജില്ലകളിലായി പത്ത് കമ്മിറ്റികളാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചത്. മറ്റ് ജില്ലകളിലേക്കും പ്രവർത്തനം സജീവമാക്കും. താരസംഘടനായ അമ്മയിലെ വിഷയങ്ങളിൽ നിലവിൽ പ്രതികരിക്കാനില്ലെന്നും മറ്റ് സാമൂഹിക വിഷയങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദേവൻ പറഞ്ഞു. വൈസ് ചെയർമാൻ ജോസ് ഫ്രാൻസിസ്,സംസ്ഥാന കൌൺസിൽ അംഗം ഡോ.നിസാം എന്നിവർ പങ്കെടുത്തു.

Story Highlights navakerala peoples party flag

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top