Advertisement

ബയോ ബബിൾ ലംഘിച്ചു; വിൻഡീസ് ടീമിനെ ട്രെയിനിങിൽ നിന്ന് വിലക്കി ന്യൂസീലൻഡ്

November 11, 2020
Google News 2 minutes Read
West Indies breaching isolation

പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ടീമിനെ ട്രെയിനിങിൽ നിന്ന് വിലക്കി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. ടീം അംഗങ്ങളിൽ ചിലർ ബയോ ബബിൾ നിബന്ധനകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കളിക്കാരിൽ ചിലർ പരസ്പരം ഇടപഴകുന്നതും ഭക്ഷണം പങ്കുവെക്കുന്നതും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം.

14 ദിവസത്തെ ക്വാറൻ്റീൻ അവസാനിക്കുന്നത് വരെയാണ് പരിശീലനത്തിനു വിലക്കുള്ളത്. ഇതിനിടെ ആർക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാൽ ക്വാറൻ്റീൻ കാലാവധി വർധിപ്പിക്കും. ഹോട്ടലിനുള്ളിൽ വച്ചാണ് ബബിൾ ലംഘനം നടന്നത് എന്നതിനാൽ പൊതുജനങ്ങൾക്ക് ഭീഷണിയാവില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Read Also : ഇന്ത്യക്കെതിരായ ടി-20 പരമ്പര; പുതിയ ജഴ്സി അവതരിപ്പിച്ച് ഓസ്ട്രേലിയ

14 ദിവസത്തെ ഐസൊലേഷൻ പീരിയഡിൽ 12 ദിവസം വിൻഡീസ് പൂർത്തിയാക്കിയിട്ടുണ്ട്.

കളിക്കാർ ചെയ്തത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എല്ലാ കളിക്കാരെയും ചോദ്യം ചെയ്യുമെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടിവ് ജോണി ഗ്രേവ് പറഞ്ഞു.

ഈ മാസം 27 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights West Indies players sanctioned for breaching isolation rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here