കെ. എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം

മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായി. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമുണ്ടാകും.
Read Also :മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്. നിലവിൽ തൊണ്ടിമുതലായിരിക്കുന്ന ദൃശ്യങ്ങൾ രേഖയായി മാറ്റി സമർച്ചിൽ മാത്രമേ പ്രതികൾക്ക് കൈമാറാൻ സാധിക്കൂ. ദൃശ്യങ്ങൾ കൈമാറാൻ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.
Story Highlights – Sreeram Venkitaraman, K M Basheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here