വീടു വാങ്ങുന്നവർക്ക് മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിൽ നികുതിയിളവ് പ്രഖ്യാപിച്ചു

മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിൽ വീടു വാങ്ങുന്നവർക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ രണ്ടു കോടി രൂപ വരെയുള്ള വീടു വാങ്ങുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. മാത്രമല്ല, ഇവർ ആദ്യമായി വീടുവാങ്ങുന്നവരുമായിരിക്കണം. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാനും ഡിമാന്റ് കൂട്ടാനുമാണ് പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനു പുറമേ, മൊത്തം പദ്ധതിചെലവിന്റെ 10-15 ശതമാനം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയിട്ടുണ്ട്. ഇത് ഡെവലപർമാർക്ക് ഗുണകരമാകും. കമ്പനികൾക്ക് പണലഭ്യത വർധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനുമായി പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായി കുറയ്ക്കുന്നതും സഹായകമാകും.
Story Highlights – taxt deduction in home buyers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here