ബംഗാളിൽ അൽ ഖ്വയ്ദ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

പശ്ചിമബംഗാളിൽ ആക്രമണത്തിന് അൽ ഖ്വയ്ദ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ‘സ്ലീപ്പർ സെല്ലു’കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.

എൻ.ഐ.എ പിടികൂടിയ അൽ ഖ്വയ്ദ ഭീകരനിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. വിദേശ രാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാൻ അൽ ഖ്വയ്ദ ശ്രമിച്ചിരുന്നതായി എൻഐഎ പറയുന്നു. ബംഗാളിലുള്ളവർക്കായി അൽ ഖ്വയ്ദ പ്രത്യേകം റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചു. ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രവർത്തകരെ അൽ ഖ്വയ്ദ ഉന്നംവച്ചിരുന്നതായും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി പാകിസ്താനിലെ കറാച്ചിയിലും പെഷാവറിലും റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ പതിനൊന്ന് ഭീകരരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights Al-Qaeda planning terror attack in Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top