Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 347 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 13, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ 347 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 346 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി.

ജില്ലയില്‍ ഇന്ന് 317 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4637 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 29080 പേര്‍ കൊവിഡ് ബാധിതരായി. 24397 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19441 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം-44, കാഞ്ഞിരപ്പള്ളി,മണര്‍കാട് -21, നീണ്ടൂര്‍-19, ചങ്ങനാശേരി-18, ചിറക്കടവ്-14, പായിപ്പാട്, കിടങ്ങൂര്‍- 13, കുമരകം-12, പാമ്പാടി, ഉദയനാപുരം-10, ഈരാറ്റുപേട്ട, പാറത്തോട്, ടിവിപുരം-9, ഏറ്റുമാനൂര്‍, തലയാഴം, ചെമ്പ്-8, മുത്തോലി-7, കടപ്ലാമറ്റം, വൈക്കം-5

നെടുംകുന്നം, എരുമേലി, പനച്ചിക്കാട്, കൂരോപ്പട, വെള്ളൂര്‍, മുണ്ടക്കയം-4, പൂഞ്ഞാര്‍, തലപ്പലം, കുറവിലങ്ങാട്, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മറവന്തുരുത്ത് – 3, തലനാട്, തിരുവാര്‍പ്പ്, വിജയപുരം, പാലാ, മുളക്കുളം, കാണക്കാരി, മരങ്ങാട്ടുപിള്ളി, മാടപ്പള്ളി,തിടനാട്, അതിരമ്പുഴ, അകലക്കുന്നം, പുതുപ്പള്ളി, കറുകച്ചാല്‍, എലിക്കുളം, മണിമല-2, വാഴപ്പള്ളി, കടുത്തുരുത്തി, വെച്ചൂര്‍, അയ്മനം, കോരുത്തോട്, പള്ളിക്കത്തോട്, വാഴൂര്‍, രാമപുരം, മാഞ്ഞൂര്‍, കല്ലറ, ഉഴവൂര്‍, മേലുകാവ്-1

Story Highlights covid confirmed 347 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here