Advertisement

എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

November 13, 2020
Google News 1 minute Read
m shivasankar

തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എം ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നല്‍കിയിരിക്കുന്നത്.

Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തം; പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ചില ഉപാധികളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളര്‍ കടത്തിയ കേസിലും ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.

അതേസമയം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. മാധ്യമങ്ങളെ തടയണമെന്ന് പ്രതിക്ക് അവകാശപ്പെടാനാവില്ലന്ന് കസ്റ്റംസ് പറഞ്ഞു. മാധ്യമ സ്വാതന്ത്യമുള്ള രാജ്യമാണിതെന്നും മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വപ്നയുടെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു.

Story Highlights m shivashankar, gold smuggling, customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here