രാഹുല്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത നേതാവ്; ഒബാമയുടെ പുസ്തകത്തില്‍ മന്‍മോഹന്‍ സിംഗിനെ കുറിച്ചും പരാമര്‍ശം

Mentioned about Manmohan Singh and Rahul Gandhi in Obama's book

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശം. നിര്‍വികാരനും സത്യസന്ധനുമായ വ്യക്തിയാണ് മന്‍മോഹന്‍ സിംഗെന്നും മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നുമാണ് പരാമര്‍ശം. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇരുനേതാക്കളെയും പരാമര്‍ശിച്ചിരിക്കുന്നത്.

പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുകയും എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി എന്നാണ് ബരാക് ഒബാമ പുസ്തകത്തില്‍ പറയുന്നത്. ഒരുതരം നിര്‍വികാരമായ ധാര്‍മികമൂല്യങ്ങളോട് കൂടിയ വ്യക്തിയെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ബരാക് ഒബാമ വിശേഷിപ്പിക്കുന്നത്.

ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു മന്‍മോഹന്‍ സിംഗ്. രാഹുല്‍ ഗാന്ധി ആ സമയത്ത് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനും. 2017 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ചൈനീസ് മുന്‍ പ്രസിഡന്റ് ഹ്യു ജിന്റാവോ തുടങ്ങിയ ലോക നേതാക്കളെ കുറിച്ചും പുസ്തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.

ഒബാമയുടെ രാഷ്ട്രീയ, വ്യക്തി ജീവിതത്തെ കുറിച്ചാണ് ‘എ പ്രോമിസ് ലാന്‍ഡ്’ എന്ന പുസ്തകം പരാമര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിലെ എട്ട് വര്‍ഷം നീണ്ട ജീവിതത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മാന്യനും സത്യസന്ധനും വിശ്വസ്തനുമായ വ്യക്തിയാണ് ബൈഡനെന്നാണ് ഒബാമ വ്യക്തമാക്കിയിരിക്കുന്നത്.

Story Highlights Mentioned about Manmohan Singh and Rahul Gandhi in Obama’s book

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top