ആശുപത്രിയിലും അവൾ സന്തോഷവതിയായിരിക്കണം; ജനാലയ്ക്കരികിൽ ഇരുന്ന് ഭാര്യയുടെ ഇഷ്ട ഗാനം ആലപിച്ച് ഭർത്താവ്

ആളൊഴിഞ്ഞ ആശുപത്രിയിലെ ജനാലയ്ക്ക് അരികിലിരുന്ന് ഒരു വയോധികൻ സംഗീതോപകരണം വായിച്ച് ഗാനമാലപിക്കുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഈ വീഡിയോയിൽ ഉള്ള വൃദ്ധൻ ആരാണ്… എന്തിനാണ് ഇദ്ദേഹം ആരുമില്ലാത്ത റോഡിലിരുന്ന് ഗാനമാലപിക്കുന്നത്… ഉത്തരം ലളിതമാണ്… ഭാര്യയോടുള്ള അഗാധമായ പ്രണയമാണ് ഈ വയോധികനെ ഇങ്ങനെ പാട്ടുകാരൻ ആക്കിമാറ്റുന്നത്.

സ്‌റ്റെഫാനോ ബോസിനി എന്നാണ് ഈ ഇറ്റാലിയൻ വംശജനായ മുത്തശ്ശന്റെ പേര്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്‌റ്റെഫാനോ ബോസിനിയുടെ ഭാര്യ ക്ലാര സാച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ ബോസിനിക്ക് ഭാര്യയെ കാണാൻ കഴിയില്ല. എങ്കിലും ഭാര്യയെ ദൂരെ നിന്നെങ്കിലും കാണാനും അവരെ സന്തോഷിപ്പിക്കാനുമാണ് ബോസിനിയുടെ ശ്രമം.

തന്റെ ഭാര്യയ്ക്ക് പ്രിയപ്പെട്ട ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസ് എന്ന ഗാനമാണ് വായിക്കുന്നത്. വീട്ടിലായിരിക്കുമ്പോഴും താൻ അവൾക്ക് വേണ്ടി ഗാനം വായിക്കാറുണ്ടെന്ന് ബോസിനി പറയുന്നു. ആശുപത്രിയിലും തന്റെ ഭാര്യ സന്തോഷവതിയായി ഇരിക്കണമെന്നാണ് ബോസിനിയുടെ ആഗ്രഹം.

കാൻസർ സ്ഥിതീകരിച്ചതിനെ തുടർന്നാണ് ബോസിനിയുടെ ഭാര്യ ക്ലാരയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇവരുടെ നാൽപത്തേഴാം വിവാഹ വാർഷികമായിരുന്നു.

Story Highlights She should be happy in the hospital too; Husband sitting by the window singing his wife’s favorite song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top