ഓഡിറ്റ് നിര്‍ത്തി വയ്ക്കണമെന്ന ഉത്തരവ്; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വയ്ക്കണമെന്ന ഉത്തരവില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുബോള്‍ വിശദീകരണം അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ചെന്നിത്തലയുടെ ഹര്‍ജിയില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലേതടക്കമുള്ള അഴിമതികള്‍ മറയ്ക്കാനാണ് നീക്കത്തിന് പിന്നിലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി.
Story Highlights – suspending the audit; High Court sought an explanation from the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here