Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 14, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. ജില്ലയില്‍ ഇന്ന് 217 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4839 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇതുവരെ ആകെ 29499 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 24600 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19293 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം -48, ചങ്ങനാശേരി,ചെമ്പ് -27, മാടപ്പള്ളി -19, പാറത്തോട് -16, വാകത്താനം -13, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി -12, കറുകച്ചാല്‍ -11, വിജയപുരം -10, തലയോലപ്പറമ്പ്, വൈക്കം, തൃക്കൊടിത്താനം, പള്ളിക്കത്തോട്, എരുമേലി-9, മുണ്ടക്കയം, പുതുപ്പള്ളി -8, പൂഞ്ഞാര്‍, രാമപുരം, ആര്‍പ്പൂക്കര, മീനച്ചില്‍ -7

ഉഴവൂര്‍, തലയാഴം, അയ്മനം, പാമ്പാടി, വെള്ളൂര്‍ – 6, തിരുവാര്‍പ്പ്, കോരുത്തോട്, മുളക്കുളം, കാണക്കാരി, വാഴപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര – 5, വെള്ളാവൂര്‍, കിടങ്ങൂര്‍, കരൂര്‍, മാഞ്ഞൂര്‍, തീക്കോയി, തലപ്പലം, പനച്ചിക്കാട്- 4, വാഴൂര്‍, ചിറക്കടവ്, നീണ്ടൂര്‍, പാല, കൂട്ടിക്കല്‍, കുറവിലങ്ങാട് – 3, മീനടം, അയര്‍ക്കുന്നം, കങ്ങഴ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കടനാട്, കൊഴുവനാല്‍, കടുത്തുരുത്തി, വെച്ചൂര്‍, കല്ലറ, ടി.വി പുരം, മണിമല – 2, കുറിച്ചി, കുമരകം, നെടുംകുന്നം, ഉദയനാപുരം, പായിപ്പാട്, മറവന്തുരുത്ത്, ഭരണങ്ങാനം, എലിക്കുളം, മരങ്ങാട്ടുപ്പള്ളി, തലനാട്, ഞീഴൂര്‍- 1

Story Highlights covid confirmed 425 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here