Advertisement

ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ്; ശിവശങ്കറിനെതിരെ കരുക്ക് മുറുകുന്നു

November 14, 2020
Google News 1 minute Read

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്യാൻ കസ്റ്റംസ്. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വിളിച്ചതും ചോദിച്ചറിയും.

വരുന്ന തിങ്കളാഴ്ചയാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. ശിവശങ്കറിനെതിരെയുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും കൂടുതൽ തെളിവുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ചു. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വിളിച്ചതും ചോദിച്ചറിയും. താൻ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മീഷണറെ ആണെന്ന് ശിവശങ്കർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോ കസ്റ്റംസോ തയ്യാറായിട്ടില്ല .

തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിന് നിർണായകമാണ്. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അറസ്റ്റ് ലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

Story Highlights Digital evidence, M Shivashankar, Customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here