‘അറിയില്ലേ, കാണിച്ചു തരാമല്ലോ…’ കുഞ്ഞിനെ ഇഴയാന്‍ പഠിപ്പിക്കുന്ന വളര്‍ത്തുനായ; വൈറല്‍ വിഡിയോ

വളര്‍ത്തുമൃഗങ്ങളുടെ വിഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്. പ്രത്യേകിച്ചും കുട്ടികളോടൊപ്പമുള്ളവ. കുട്ടികള്‍ക്ക് മികച്ച സുഹൃത്തുക്കളാണ് വളര്‍ത്തുമൃഗങ്ങള്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു കുഞ്ഞുവാവയെ ഇഴയാന്‍ പഠിപ്പിക്കുന്ന നായയുടെതാണ്. കളിപ്പാട്ടങ്ങള്‍ ഉള്ള മുറിയില്‍ കുഞ്ഞും നായയും കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കുഞ്ഞിന് നടക്കാനറിയില്ലെന്ന് മനസിലാക്കിയ വളര്‍ത്തു നായ പിന്നീട് കാണിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

കുഞ്ഞുവാവയ്ക്ക് ഇഴയുന്നത് കാണിച്ച് കൊടുക്കുന്ന വളര്‍ത്തുനായയെ ആണ് പിന്നീട് വിഡിയോയില്‍ കാണാന്‍ സാധിക്കുക. കുഞ്ഞും വളര്‍ത്തുനായയുടെ പിന്നാലെ ഇഴഞ്ഞുകൊണ്ട് പോകുന്നുണ്ട്. കുഞ്ഞും വളര്‍ത്തുനായയും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ അടയാളമാണീ വിഡിയോ.

Story Highlights dog and baby, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top