ഇടത് പിന്തുണയോടെ കൊടുവള്ളിയിൽ മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട കാരാട്ട് ഫൈസൽ. കാരാട്ട് ഫൈസൽ ട്വന്റിഫോറിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു തത്ക്കാലം വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയുമാണ്പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കൊടുവള്ളിയിലെ 15-ാം ഡിവിഷനിലാണ് സ്വതന്ത്രനായികാരാട്ട് ഫൈസൽ മത്സരിക്കുന്നത്. ഇവിടെ എൽഡിഎഫ് വേറെ സ്ഥാനാർത്ഥിയെ ഇതുവരെപ്രഖ്യാപിച്ചിട്ടില്ല എന്നത് നിർണായകമാണ്. അതേസമയം, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളി. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

Story Highlights Karatt Faisal, Cpim, Election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top