സഹലും ഹൂപ്പറും ഗോളടിച്ചു; പ്രീസീസൺ പോരിൽ ജംഷഡ്പൂരിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ ഏഴാം സീസണു മുന്നോടിയായി ജംഷഡ്പൂർ എഫ്സിക്കെതിരെ നടന്ന പ്രീസീസൺ പോരിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ തകർത്തത്. മലയാളി താരം സഹൽ അബ്ദുൽ സമദും എ ലീഗിൽ നിന്നെത്തിയ ഗാരി ഹൂപ്പറുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. മൂന്നാമത്തേത് സെൽഫ് ഗോൾ ആയിരുന്നു.
അല്പ സമയം മുൻപാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഹോം കിറ്റ് അവതരിപ്പിച്ചത്. ഹ്രസ്വചിത്ര സ്വഭാവത്തിൽ, മനോഹരമായ ഒരു പ്രസൻ്റേഷൻ വിഡിയോയിലൂടെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞയും നീലയും നിറങ്ങൾ തന്നെയാണ് ജഴ്സിയിൽ ഉള്ളതെങ്കിലും ഡിസൈനിൽ വ്യത്യാസമുണ്ട്.
Read Also : ഹോം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്: വിഡിയോ
ഒരു കുട്ടി ജഴ്സി തയ്ക്കാൻ തുണി കൊടുക്കുന്നതിൽ നിന്നാണ് വിഡിയോയുടെ തുടക്കം. അതിന് വലിയ പ്രാധാന്യം നൽകാതെ തുണി ഒരു മൂലയിലേക്കിടുന്ന തയ്യൽക്കടക്കാരൻ പിന്നീട് പലപ്പോഴായി കേരളവും ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞ നിറവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണുന്നു. തുടർന്ന് ഇയാൾ ജഴ്സി തയ്ച്ച് നൽകുകയാണ്. അഞ്ച് മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. 2020-21 എഡിഷൻ ഐഎസ്എൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
Story Highlights – kerala blasters defeated jamshedpur fc in isl preseason match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here