ആര്‍എസ്എസ് സഹായത്തോടെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

BJP listed Kerala in 'd' category of states

ആര്‍എസ്എസ് സഹായത്തോടെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കേണ്ട സംസ്ഥാനളുടെ പട്ടികയില്‍ കേരളവും. കേരളത്തെ ഡി ഗ്രൂപ്പ് സംസ്ഥാനങ്ങളിലാണ് ബിജെപി ഉള്‍പ്പെടുത്തിരിക്കുന്നത്. ആര്‍എസ്എസ് സഹായം കൂടുതല്‍ തേടി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കേണ്ട സംസ്ഥാനങ്ങളാണ് ഡി ഗ്രൂപ്പ് സംസ്ഥാനങ്ങള്‍. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളെയും ഈ പട്ടികയിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്.

സംഘടനെയെ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടിയാണ് ബിജെപി കേന്ദ്രനേതൃത്വം നാല് ഗ്രൂപ്പുകളായി സംസ്ഥാനങ്ങളെ തരം തിരിച്ചത്. ബിജെപി ഭരണം ഉള്ള സംസ്ഥാനങ്ങള്‍ എ ഗ്രൂപ്പ്, ബിജെപി പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങള്‍ ബി ഗ്രൂപ്പ്, ബിജെപി സ്വാധീനം വര്‍ധിക്കുന്ന ചെറുസംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും സി ഗ്രൂപ്പ്. സംഘടനെയെ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 100 ദിവസത്തെ സന്ദര്‍ശന പരിപാടികള്‍ ബിജെപി അധ്യക്ഷന്‍ നടത്തും.

Story Highlights BJP listed Kerala in ‘d’ category of states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top