‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’; മെഗാ ലോഞ്ച് ഈവന്റ് ഇന്ന് വൈകിട്ട് 6.30 ന് ഫ്‌ളവേഴ്‌സ് ടിവിയിൽ

ലോകമെമ്പാടുമുള്ള മലയാളി പ്രേഷകർക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവം പകരാൻ ഫ്‌ളവേഴ്‌സ് ടിവിയിൽ ഇന്നു മുതൽ ആരംഭിക്കുന്നു ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’. രഞ്ജിനി ഹരിദാസും തെരഞ്ഞെടുക്കപ്പെട്ട ദമ്പതികളും അണി നിരക്കുന്ന പരിപാടിയുടെ മെഗാ ലോഞ്ച് ഈവന്റ് ഇന്ന് വൈകിട്ട് 6.30 ന് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യും.

പരിപാടിയുടെ പ്രൊമോയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രഞ്ജിനി ഹരിദാസിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും നടൻ മുകേഷും മിമിക്രി താരവും സംവിധായകനുമായ രമേഷ് പിഷാരടിയും പരിപാടിയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറക്കാതെ കാണാം ‘ഇങ്ങനെ ഒരു ഭാര്യ’ ഇന്ന വൈകിട്ട് 6.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ…

Story Highlights engane oru bhariyaum bharthavum; The mega launch event will air tonight at 6.30pm on Flowers TV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top