കള്ളക്കടത്തുകാരെ സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം. കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്തെളിയിക്കുന്നതെന്നും കെ സുരേന്ദ്രൻ കോഴിക്കോട് നടത്തിയ വർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിപിഐഎം നേതാക്കളുടെ സമ്പത്തിക സ്രോതസാണ് ഫൈസൽ കാരാട്ട്. ഫൈസലിനെ ഒഴിവാക്കാൻ സിപിഎമ്മിനു കഴിയില്ല. ഇത് മറ്റു സ്ഥാനാർത്ഥികൾക്ക് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര ഏജൻസികൾഅന്വേഷിക്കുന്ന കള്ളക്കടത്തുകാരൻ സിപിഐഎം സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ അണികൾ രംഗത്ത് ഇറങ്ങണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Story Highlights K Surendran says smugglers are being made CPI (M) candidates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top