കള്ളപ്പണം വെളുപ്പിക്കൽ കേസ്; സന്ദീപ് മാപ്പ് സാക്ഷിയാകും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് മാപ്പ് സാക്ഷിയാകും. സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുക.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇ.ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകനെ കോടതി അറിയിച്ചത്. ഈ സാഹചര്യത്തിൽ ഒരു പടി കൂടി കടന്ന് കള്ളപ്പണക്കേസിലെ കൂട്ടു പ്രതിയെ തന്നെ മാപ്പുസാക്ഷിയാക്കി നീക്കം നടത്തിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് നായർ നായർ ഉടൻ മാപ്പ് സാക്ഷിയാകും. ഇതിന് മുന്നോടിയായി രഹസ്യമൊഴി നൽകുന്നതിനുള്ള അപേക്ഷ വരും ദിവസം കോടതിയിൽ സമർപ്പിക്കും.
സന്ദീപ് നായർ മാപ്പുസാക്ഷി ആകുന്നതോടെ എം. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിയും എന്ന നിഗമനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻപ് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് നായർ മാപ്പ് സാക്ഷിയായിരുന്നു.
Story Highlights – Sandeep nair, Money laundering case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here