ഡാറ്റാ ചോര്‍ച്ച എങ്ങനെയുണ്ടാകുന്നു? കാണാം ‘ദ സോഷ്യല്‍ ഡിലെമ’

the social dilemma

സോഷ്യല്‍ മീഡിയ നമ്മളെ ഉപകരണങ്ങളാക്കുന്നുണ്ടോ? ഫേസ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഡാറ്റ എങ്ങനെ വില കൂടിയ കോമോഡിറ്റിയായി? ഹ്യൂമന്‍ റേസിന്റെ ഭാവി നിര്‍ണയിക്കാന്‍ പോലും ഉള്ള വളര്‍ച്ച സോഷ്യല്‍ മീഡിയക്ക് എങ്ങനെയുണ്ടായി? അതും കുറഞ്ഞ ടൈം സ്പാനില്‍? എവിടെ ഒക്കെയോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഇല്ലേ? ഇതൊക്കെ മനസിലാക്കാന്‍ ഒരു ഡോക്യുമെന്ററി ഇറങ്ങിയിട്ടുണ്ട്. ‘ദ സോഷ്യല്‍ ഡിലെമ’ എന്നാണ് പേര്. വളരെ രസകരമായി പറഞ്ഞിരിക്കുന്ന ഒരു ഡോക്യുമെന്ററിയാണിത്.

നമ്മളെല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, സ്‌നാപ് ചാറ്റ്… അങ്ങനെ നിരവധി ആപ്പുകള്‍ നമ്മുടെ എല്ലാവരുടെയും ഫോണില്‍ കാണും. പ്രിയപ്പെട്ടവരുമായി കണക്ട് ചെയ്യാനായാണ് എല്ലാവരും ഇതൊക്കെ ഉപയോഗിക്കാറ്. എന്നാല്‍ ഇവ നമ്മളെ ഉപയോഗിക്കുന്നുണ്ടോ?

സോഷ്യല്‍ മീഡിയയ്ക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. പ്രിയപ്പെട്ടവരെ അടുത്തറിയാന്‍, ജോലി അന്വേഷിക്കാന്‍, ആളുകളെ സഹായിക്കാന്‍,… എന്നാല്‍ ഏത് നാണയത്തിനും രണ്ട് വശമുണ്ടല്ലോ…

എന്നാല്‍ ഇന്ത്യയടക്കം ഉള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിനെ സോഷ്യല്‍ മീഡിയ സ്വാധീനിച്ചുവെന്ന വാര്‍ത്ത നമ്മളെല്ലാവരും ഞെട്ടലോടെയാണ് കണ്ടത്. ഫേസ്ബുക്ക് ഡാറ്റാ ചോര്‍ച്ച വിവാദം, എഡ്വേഡ് സ്‌നോഡന്‍ പുറത്തെത്തിച്ച വിവരങ്ങള്‍, കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം, അങ്ങനെ സോഷ്യല്‍ മീഡിയ മുതലാളിമാര്‍ മറച്ചുവച്ചിരുന്ന നിരവധി കാര്യങ്ങള്‍ ഇക്കാലത്ത് ചുരുളഴിഞ്ഞു. നമ്മളേക്കാള്‍ അധികം നമ്മളെക്കുറിച്ച് ഈ അപ്ലിക്കേഷന്‍സിന് അറിയാം, ഈ സ്ഥിതി എങ്ങനെ ഉണ്ടായി?

സത്യം പറഞ്ഞാല്‍ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ് ദ സോഷ്യല്‍ ഡിലേമ. സോഷ്യല്‍ മിഡിയയുടെ കൊച്ചു കൊച്ചു ഒളിച്ചുകടത്തലുകളാണ് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്. ഇതൊരു റിവിഷന്‍ ആണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട റിവിഷന്‍.

വേള്‍ഡ് വൈഡായി നെറ്റ്ഫല്‍ക്‌സിലൂടെയാണ് ദി സോഷ്യല്‍ ഡിലെമയുടെ സ്ര്ടീമിംഗ്. സംവിധായകന്‍ എമ്മി അവാര്‍ഡ് വിന്നര്‍ ജെഫ് ഓര്‍ലോസ്‌കിയാണ്. ദൈര്‍ഘ്യം ഒരു മണിക്കൂറും 34 മിനിറ്റുമാണ്. ഴോണര്‍ ഡോക്യുമെന്ററി ഡ്രാമയും. ഐഎംഡിബി റേറ്റിംഗ് 7.9 ആണ്. ഐഎംഡിബി റേറ്റിംഗ് കുറഞ്ഞുപോയോ എന്നൊരു സംശയമുണ്ട്.

ഗ്രീക്ക് ചിന്തകന്‍ സോഫക്ലീസിന്റെ ക്വോട്ടിലാണ് ഡോക്യുമെന്ററിയുടെ ആരംഭം. ‘വിശാലമായത് എന്തും ശാപത്തോടൊപ്പം അല്ലാതെ മനുഷ്യ ജീവിതത്തില്‍ പ്രവേശിക്കുന്നില്ല’ എന്നാണിതിന് അര്‍ത്ഥം. അതെ, സോഷ്യല്‍ മീഡിയയിലെ ശാപത്തെയാണ് ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നത്.

ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള ടെക് കമ്പനികളിലെ എക്‌സ് എംപ്ലോയീസുമായി നടത്തിയ മള്‍ട്ടിപ്പിള്‍ ഇന്റര്‍വ്യൂസ് ആണ് ദ സോഷ്യല്‍ ഡിലെമയിലെ മെയിന്‍ കോണ്ടന്റ്. ഫേസ്ബുക്ക്, ട്വിറ്റര്‍, പിന്‍ട്രസ്റ്റ്, യൂട്യൂബ് അടക്കം മിക്ക ടെക് കമ്പനികളില്‍ നിന്നും രാജി വച്ച് ഇറങ്ങിയവരെ ഇതില്‍ കാണാം.

തങ്ങള്‍ ഉണ്ടാക്കിയ കുരുക്ക് അഴിക്കാന്‍, ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ആളുകള്‍ ആണ് ഇവരെല്ലാം. ഇവര്‍ ഉണ്ടാക്കിയ ടൂളുകള്‍ മിസ്യൂസ് ചെയ്തതിനെ കുറിച്ചുള്ള ആവലാതികളാണ് മിക്കവരിലും. റെക്കമെന്‍ഡേഷന്‍സ് ആയാലും ലൈക്കുകള്‍ ആയാലും എങ്ങനെ ആളുകളെ ഇന്‍ഫഌവന്‍സ് ചെയ്യാന്‍ ഉപയോഗിക്കുന്നു എന്ന് ദ സോഷ്യല്‍ ഡിലെമ കാണിച്ച് തരുന്നു.

ഇന്റര്‍വ്യൂവിന് ഒപ്പം ഫിക്ഷണലായി, ഒരു ഫാമിലിയുടെ കഥ കൂടി. അമ്മയും അച്ഛനും മൂന്ന് മക്കളും ഉള്ള ഫാമിലി. മൂത്ത മകള്‍ ഒരു അഡള്‍ട്ടാണ്. മകന്‍ കോളജില്‍ പഠിക്കുന്നു. ഇളയ മകള്‍ ടീനേജറും. സോഷ്യല്‍ മീഡിയ ഇന്‍ഡ്യൂസ് ചെയ്യുന്ന ആന്‍ക്‌സൈറ്റി കുടുംബത്തില്‍ മൊത്തം നില നില്‍ക്കുന്നുണ്ട്. ഇവിടെയാണ് ഡോക്യുമെന്ററി ഡോക്യു ഡ്രാമയായി മാറുന്നത്.

ഇവരുടെ കൈയിലെല്ലാം ഒരേ സോഷ്യല്‍ മിഡിയ ആപ്ലിക്കേഷന്‍ ആണ്. എന്നാല്‍ ഓരോരുത്തരും ആപ്ലിക്കേഷനില്‍ അവരവരുടെ ലോകങ്ങളിലും. അപ്പോള്‍ മറ്റൊരു കഥാപാത്രം കടന്നുവരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ. ഫാമിലിയിലെ പ്രായം കുറഞ്ഞ ഒരാളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മൂന്ന് ഭാഗങ്ങള്‍ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് പിന്നീട്.

കമ്പനി അയാളെ കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നത്. എക്‌സൈറ്റിംഗ് പോപ് അപ്പുകളും സോഷ്യല്‍ മീഡിയ ഫീച്ചേഴ്‌സും ഉപയോഗിച്ച് അറ്റന്‍ഷന്‍ അട്രാക്ട് ചെയ്യുന്നു. അഡിക്റ്റായ ശേഷം കുട്ടിയുടെ അറ്റന്‍ഷന്‍ സ്പാന്‍ പരസ്യങ്ങള്‍ക്ക് വില്‍ക്കുന്നു! ശേഷം സോഷ്യല്‍ മിഡിയ അവനെ കലാപത്തില്‍ പങ്കെടുക്കാനായി പ്രേരിപ്പിക്കുകയാണ്. കോര്‍പറേറ്റുകളുടെ പ്രോഫിറ്റിന് വേണ്ടി. അങ്ങനെ സോഷ്യല്‍ മീഡിയ അവര്‍ തിങ്ക് ചെയ്ത രൂപത്തിലേക്ക് അവനെ മാറ്റുന്നു.

ഫേസ്ബുക്ക് തുടങ്ങിയ കാലം തൊട്ടേ ഓണ്‍ലൈനില്‍ കയറിയാല്‍ അത് മറ്റൊരു ലോകം ആയിരുന്നു. കമ്മ്യൂണിറ്റികളും മറ്റുമായി ഒരു പാരലല്‍ വേള്‍ഡ്. പിന്നീടാണ് കോണ്ടന്റ് പ്രൊഡക്ഷന്റെ സ്റ്റാര്‍ട്ടിംഗ്. യൂട്യൂബ് കോണ്ടന്റ് പ്രൊഡ്യൂസേഴ്‌സിന് പണം നല്‍കാന്‍ തുടങ്ങി. ശേഷമായിരുന്നു വലിയ മാറ്റങ്ങള്‍. പ്ലാറ്റ്‌ഫോമുകള്‍ ഓണ്‍ലൈനിലെ പോലെ റിയല്‍ ലൈഫിലും ജീവിക്കാന്‍ മനുഷ്യനോട് റെക്കമന്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.

Read Also : സംഗീതത്തിന് ചിറക് മുളപ്പിച്ച ‘ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്’

പണ്ട് കലാപങ്ങള്‍ സൊസൈറ്റിയില്‍ ഉണ്ടായിരുന്നത് മനുഷ്യന്റെ ബേസിക് റൈറ്റ്‌സിന് വേണ്ടിയായിരുന്നു. ന്യൂ നോര്‍മലില്‍ സോഷ്യല്‍ മീഡിയയാണ് പുതിയ സൊസൈറ്റി. സോഷ്യല്‍ മീഡിയ തന്നെ വില്ലനാകുമ്പോള്‍ എന്താണ് ചെയ്യുക? ഈ പ്രശ്‌നങ്ങളെ ബ്ലോക്ക് ചെയ്യാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നമുക്കൊപ്പം ഉണ്ടെന്നും ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നു. ജെഫ് സെയ്‌ബെര്‍ട്ട്, ജാരോണ്‍ ലാനിയെര്‍, ട്രിസ്റ്റണ്‍ ഹാരിസ്, അസ റസ്‌കിന്‍, ജസ്റ്റിന്‍ മൈക്കള്‍ റോസന്‍സ്റ്റീന്‍, ഷോഷന്ന സുബോഫ് തുടങ്ങിയ ഈ രംഗത്തെ സബ് ഫീല്‍ഡുകളില്‍ വര്‍ക്ക് ചെയ്യുന്ന പല ആളുകളും ഇതിലുണ്ട്.

സീരീസില്‍ കോംപ്ലിക്കേറ്റഡ് ആയ കോണ്ടെന്റ് ആണെങ്കിലും സിംപിള്‍ ആയ സ്റ്റോറി ടെല്ലിംഗാണ്. ബ്രില്യന്റായ അനിമേഷന്‍ കട്ട് എവേസ്ആളുകള്‍, ചിത്രങ്ങള്‍, ഗ്രാഫുകള്‍, ബിഗ് ബ്രെറ്റ് ലെറ്റര്‍സ് അങ്ങനെ ആളുകളെ പിടിച്ചിരുത്തുന്നതാണ് സ്റ്റോറി ടെല്ലിംഗാണ് ഡോക്യുമെന്ററിയിലുള്ളത്. സീരീസില്‍ മള്‍ട്ടിപ്പിള്‍ സ്‌റ്റൈല്‍സ് യൂസ് ചെയ്ത് പറയേണ്ടത് പറഞ്ഞുവയ്ക്കുന്നു.

ഗ്രേറ്റ് ഹാക്ക് എന്ന സിനിമയും ഇത്തരത്തിലുള്ള കോണ്ടന്റ് വൈഡ് ബാഗ്രൗണ്ടില്‍ പറയുന്നതാണ്. എന്നാല്‍ ഇന്റിവിജ്വലിനെ സോഷ്യല്‍ മിഡിയ ബാധിക്കുന്നത് എങ്ങനെയെന്നാണ് ദ സോഷ്യല്‍ ഡിലമയില്‍ വിവരിക്കുന്നത്. ഇതിനുള്ള സൊലൂഷ്യന്‍സും ഡോക്യുമെന്ററി ചര്‍ച്ചയ്ക്ക് വയ്ക്കുന്നു. പാരന്റല്‍ കണ്ട്രോള്‍, സ്‌ക്രീന്‍ ടൈം കാല്‍ക്കുലേഷന്‍, കണക്ടട് ആയിരിക്കാനുള്ള മറ്റ് വഴികള്‍, അങ്ങനെ അങ്ങനെ. സോഷ്യല്‍ മീഡിയ ഒഴിവാക്കാന്‍ ഇവര്‍ പറയുന്നില്ല, അഡിക്ഷന്‍ തടയാനാണ് ഇവര്‍ ശ്രമിക്കുന്നത്

സയന്‍സിനും ടെക്‌നോളജിക്കും വലിയ കാര്യങ്ങള്‍ ചെയ്യാം. എന്നാല്‍ അത് ആവശ്യമാണോ അതോ ആര്‍ത്തിയാണോ എന്ന് ചിന്തിക്കേണ്ടതാണ്. ലാബുകളിലെ വെള്ളെലികള്‍ ആവണോ വേണ്ടയോ എന്ന നമ്മള്‍ തീരുമാനിക്കുക. ചൂസ് ചെയ്യാനാണ് ദ സോഷ്യല്‍ ഡിലെമ നമ്മളോട് ആവശ്യപ്പെടുന്നത്.

Story Highlights the social dilemma, documentary, malayalam review, must watch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top