Advertisement

സംഗീതത്തിന് ചിറക് മുളപ്പിച്ച ‘ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്’

November 13, 2020
Google News 2 minutes Read
bandish bandits

മറ്റ് ജീവികളില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാണ്. അതെന്തുകൊണ്ടാണ്? ആലോചിക്കുമ്പോള്‍ തന്നെ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണിത്. മനുഷ്യനെ ഡിഫറന്റ് ആക്കുന്നതില്‍ വളരെ വലിയൊരു പങ്ക് വഹിക്കുന്നത് മ്യൂസിക്കാണ്. മ്യൂസിക് മനുഷ്യനെ ഹാപ്പിയാക്കുന്നു, കരയിപ്പിക്കുന്നു..എല്ലാ ഇമോഷന്‍സിലും മ്യൂസിക്കുണ്ട്. സത്യം പറഞ്ഞാല്‍ ജീവിതത്തിലെ എല്ലാത്തിലും നമുക്ക് മ്യൂസിക് കണ്ടെത്താന്‍ കഴിയും. മ്യൂസിക് ബേസ് ചെയ്ത് ഇറക്കിയിരിക്കുന്ന സീരീസാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇറക്കിയിരിക്കുന്ന ചുരുക്കം ചില സീരീസുകളില്‍ ഒന്നായിരിക്കും ഇത്.

ആനന്ദ് തിവാരിയാണ് സീരീസിന്റെ സംവിധായകന്‍. വിഷ്വല്‍ മ്യൂസിക്കല്‍ ട്രീറ്റാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് ഇത് പ്രസന്റ് ചെയ്തിരിക്കുന്നത് തന്നെ. ആമസോണ്‍ പ്രൈമില്‍ ഈയിടെ ഇന്ത്യന്‍ കോണ്ടന്റില്‍ ഇറങ്ങിയ സ്‌ട്രോംഗ് ആയിട്ടുള്ള ഒരു കോണ്ടന്റ് തന്നെയാണ് ഈ സീരീസ്.

റൊമാന്‍ഡിക് ഡ്രാമ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. പത്ത് എപ്പിസോഡുകളാണ് ഇപ്പോഴുള്ളത്. ഒരു എപ്പിസോഡ് ശരാശരി മുപ്പത് മിനിറ്റുണ്ടാകും. ഐഎംഡിബി റേറ്റിംഗ് 8.7 ആണ്.

രാധേ, തമന്ന എന്നീ മ്യൂസീഷ്യന്‍സിലൂടെയാണ് കഥയുടെ സഞ്ചാരം. രാധേയാണ് സീരീസിലെ പ്രോട്ടഗോണിസ്റ്റ്. രാജസ്ഥാനിലെ ജോധ്പൂരിലെ ഏറ്റവും ബെസ്റ്റ് മ്യുസീഷ്യനാണ് രാധേയുടെ മുത്തച്ഛന്‍. സംഗീത് സാമ്രാട്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പേര് പണ്ഡിറ്റ് രാധേമോഹന്‍ റാത്തോഡ്. മ്യൂസിക്കിനോട് വളരെ കമ്മിറ്റഡാണ് അദ്ദേഹം. പത്മശ്രീ കിട്ടിയിട്ടുപോലും സമ്മാനം വാങ്ങിക്കാന്‍ പോകുന്നില്ല, അതും മ്യൂസിക് പ്രാക്ടീസ് ചെയ്യാന്‍ സാധിക്കില്ലല്ലോ എന്നോര്‍ത്ത്.

രാധേയുടെ ഫാമിലി നിറയെ മ്യുസീഷ്യന്‍സ് ആണ്. അച്ഛനും അമ്മയും അമ്മാവനും എല്ലാം സംഗീതജ്ഞര്‍. വീട്ടില്‍ സംസാരം പോലും മ്യൂസിക് തന്നെ. രാധേയുടെ അംബീഷന്‍ അടുത്ത മ്യൂസിക് സാമ്രാട്ട് ആകണം എന്നാണ്.

അതിന് വേണ്ടിയുള്ള ഹാര്‍ഡ് വര്‍ക്കിലാണ് രാധേ. നിരവധി നെഗറ്റീവായുള്ള ഇന്‍സിഡെന്റ്‌സ് രാധേയുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാലും രാധേ തന്റെ അംബീഷനില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. മ്യൂസിക് തന്റെ കരിയര്‍ ആയി മാറ്റാനാണ് രാധേയുടെ ആഗ്രഹം.

സീരീസില്‍ രാധേയുടെ പെയര്‍ ആയി വരുന്ന തമന്നയും മ്യൂസിക്കില്‍ നല്ല പാഷന്‍ ഉള്ള ആളാണ്. ഇവര്‍ പോപ് സിംഗറും യൂ ട്യൂബ് സ്റ്റാറുമാണ്. തമന്ന പുതിയ മ്യൂസിക് വിഡിയോ ചെയ്യാനായി ജോധ്പൂരിലേക്ക് വരുന്നു. അവിടെ വച്ച് രാധേയെ കാണുന്നു. രാധേക്ക് തമന്നയോട് ആദ്യം കണ്ടതുമുതല്‍ പ്രണയം തോന്നുന്നു. പിന്നീട് ഇവരൊരുമിച്ച് ഒരു ആല്‍ബം ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അതിനിടയില്‍ സംഗീത് സാമ്രാട്ടാകാന്‍, രാധേക്ക് മത്സരവുമായി മറ്റൊരാള്‍ വരുന്നു. സിനിമാറ്റിക്കാണ് സീരീസിന്റെ പ്ലോട്ട്.

മ്യൂസിക്കിലൂടെ തന്നെ റൊമാന്‍സ്, സസ്‌പെന്‍സ്, ഹേറ്റ്, ത്രില്‍ എല്ലാത്തിനും ഈ സീരീസ് വാതില്‍ തുറക്കുന്നുണ്ട്. കുടുംബവും മ്യൂസികും രണ്ട് വശത്താകുമ്പോള്‍ രാധേ ഏത് വശം തെരഞ്ഞെടുക്കുമെന്നതും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.

ട്രഡീഷണല്‍ രാജസ്ഥാന്‍ ഫ്‌ളേവര്‍ സീരീസിന് നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവിടത്തെ കളര്‍ഫുള്‍ ആയ പശ്ചാത്തലവും ഫോക്ക് മ്യൂസിക്കും ഒക്കെ മിക്‌സ് ചെയ്താണ് ഈ സീരീസ് നിര്‍മിച്ചിരിക്കുന്നത്.

എടുത്ത് പറയേണ്ടത് സീരീസിന്റെ മ്യൂസിക് എലമെന്റ് ആണ്. ഓരോ എപ്പിസോഡിലെയും മ്യൂസിക് പാര്‍ട്ട് ചെയ്തിരിക്കുന്നത് അതിമനോഹരം. മ്യൂസിക്കിനോട് വലിയ താത്പര്യം ഇല്ലാത്തവര്‍ ആണെങ്കില്‍ പോലും, ഇതിലെ പാട്ടുകളെല്ലാം ഇരുന്ന് കണ്ടുപോകും. ബന്‍ഡിഷ് ബന്‍ഡിറ്റ്‌സിന്റെ ഹൈലൈറ്റ് തന്നെ ഇതിലെ മ്യൂസിക് ആണ്. അപ്പോ ചോദ്യം വരും, ആരാണ് ഈ അസാധ്യ വര്‍ക്കിന് പിന്നിലെന്ന്…മൂന്ന് ലെജന്‍ഡ്‌സ് ആണ് സീരീസിന്റെ മെയിന്‍ എലമെന്റ് ആയ സംഗീതത്തിന് പിന്നില്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ്, അഥവാ ശങ്കര്‍ മഹാദേവന്‍, എഹ്‌സാന്‍ നൂറാനി, ലോയ് മെന്റോസ എന്നിവരാണ് സീരീസിന്റെ മ്യൂസിക് ഡയറക്ട് ചെയ്തിരിക്കുന്നത്.

ഇവര്‍ മ്യൂസിക് ചെയ്തിരിക്കുന്ന സിനിമകള്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും, ഇവരുടെ റേഞ്ച് എന്താണെന്ന്. ദില്‍ ചാഹ്താ ഹേ, കല്‍ ഹോനാ ഹോ, ലക്ഷ്യ, ഡോണ്‍, താരേ സമീന്‍ പര്‍, റോക്ക് ഓണ്‍, വേക്ക് അപ് സിഡ്, മൈ നെയിം ഈ ഖാന്‍ അങ്ങനെ നിരവധി അടിപൊളി ട്രാക്കുകള്‍ ഇവരുടെതായി ഉണ്ട്.

ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ് ഒരു പക്കാ മ്യൂസിക് ഓറിയന്റഡ് ആയിട്ടുള്ള സീരീസാണ്. ഹിന്ദുസ്ഥാനി മ്യൂസിക്കും പോപ് മ്യൂസിക്കും തമ്മിലുള്ള ക്ലാഷ് ആണ് സ്റ്റോറിയുടെ ത്രെഡ് ആയി ഉപയോഗിച്ചിരിക്കുന്നത്.

Read Also : ‘ക്വീന്‍’ ജയലളിതയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

മ്യൂസിക്കും റൊമാന്‍സും എല്ലാം ഇഴ ചേര്‍ന്നൊരു സീരീസാണിത്. എക്‌സിക്യൂട്ട് ചെയ്ത രീതിയും അതിമനോഹരമാണ്. ഇത്തരത്തിലൊരു സീരീസ് അല്ലെങ്കില്‍, സിനിമ നിര്‍മിക്കുമ്പോള്‍ മ്യൂസിക് ഡയറക്ടഴ്‌സിനെ ട്രസ്റ്റ് ചെയ്യണമെന്നുള്ള കാര്യം ഉറപ്പാണ്. ഉദാഹരണത്തിന് ഈ സീരീസിന്റെ കാര്യമെടുത്താല്‍ ക്യാരക്ടേഴ്‌സിന്റെ ഒരു ഭാഗം തന്നെയാണ് മ്യൂസിക്. ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതത്തില്‍ ഒരു വിസ്മയം തന്നെ തീര്‍ത്തിട്ടുണ്ട്.

റിത്തിക് ഭൗമിക് എന്ന നടനാണ് രാധേ റാത്തോഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ മ്യൂസിക് സാമ്രാട്ടായി നസ്‌റുദ്ദീന്‍ ഷായും. തന്റെ വേഷം അദ്ദേഹം മികച്ചതാക്കി. അതുല്‍ കുല്‍ക്കര്‍ണിയുടെ പെര്‍ഫോമന്‍സും നല്ലത്. പാട്ടുപാടുമ്പോള്‍ ഉള്ള ലിപ് സിങ്ക് ഒക്കെ പെര്‍ഫെക്ട്. അഭിനയിച്ചവര്‍ ശരിക്കും മ്യൂസിക് പഠിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുക സ്വാഭാവികം. ഇവരെ കൂടാതെ തമന്നയായി ശ്രേയ ചൗധരി, മോഹിനിയായി ഷീബ ഛദ്ദ, രാജേന്ദ്രയായി രാജേഷ് തൈലാങ്ക് തുടങ്ങിയവരും സീരീസിലുണ്ട്.

ശ്രീരാം ഗണപതിയുടെ സിനിമറ്റോഗ്രഫിയും സൂപ്പര്‍. സൗണ്ട് ഡിസൈനിംഗ് അടിപൊളിയാണ്. എഡിറ്റും കൊള്ളാം. കഥയും നല്ലതാണ്. മ്യൂസിക്കിന്റെയും ബന്ധങ്ങളുടെയും ഒരു ഫ്യൂഷന്‍ തന്നെയാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്.

ക്രിട്ടിക്കലായി നോക്കിയാല്‍ അല്‍പം സിനിമാറ്റിക്കായ നിരവധി രംഗങ്ങള്‍ ഇതിലുണ്ട്. ഫഌഷ് ബാക്ക് നരേറ്റ് ചെയ്യുന്ന ഭാഗമൊക്കെ, തീര്‍ത്തും പ്രെഡിക്ടബിള്‍ ആണ്. മ്യൂസിക് താത്പര്യമുള്ളവര്‍ക്ക് സീരീസ് കൂടുതല്‍ ഇഷ്ടപ്പെടും. ഇന്ത്യന്‍ സീരീസുകള്‍ ഇഷ്ടപ്പെടുന്നവര്‍ കണ്ടിരിക്കേണ്ടത് തന്നെയാണ് ഇത്.

Story Highlights bandish bandits malayalam review, web series, must watch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here