‘ക്വീന്‍’ ജയലളിതയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

queen ramya krishnan

പ്രസിദ്ധരുടെ ജീവിതം അടിസ്ഥാനമാക്കി നിരവധി സിനിമകളും സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച സിനിമ താരവും രാഷ്ട്രീയ നേതാവുമായ ജയലളിതയുടെ ജീവിതം ബേസ് ചെയ്ത് ഒരുക്കിയ ക്വീന്‍ അത്തരത്തിലൊരു വെബ് സീരീസാണ്. തമിഴ്‌നാട് പൊളിറ്റിക്‌സിലെയും സിനിമയിലേയും ഒരുപോലെ ഗ്രേറ്റ് ഫിഗറാണ് ജയലളിത.

ആറ് തവണ തമിഴ്‌നാട് മുഖ്യമന്ത്രി ആയ ജയലളിത അവര്‍ക്ക് പുരഴ്ചി തലൈവിയും അമ്മയുമാണ്. സിനിമ കഥയെ വെല്ലുന്ന ജീവിതമാണ് അവര്‍ നയിച്ചതും. അതിനാല്‍ തന്നെ ജയയുടെ ജീവിതം വെബ് സീരീസ് രൂപത്തിലും വളര അധികം ശ്രദ്ധ നേടി. ഓരോ എപ്പിസോഡും ഓരോ സിനിമ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു എക്‌സ്പീരിയന്‍സ് തന്നെയാണ് ക്യൂന്‍. ഒരു കാലത്തു ദ്രാവിഡിയന്‍ പൊളിറ്റിക്‌സിന്റെയും സിനിമയുടെയും രാജ്ഞി തന്നെ ആയിരുന്നു ജയാ. ക്യൂന്‍ അത് അടയാളപ്പെടുത്തുന്നു.

ഗൗതം വസുദേവ് മേനോനും പ്രശാന്ത് മുരുഗേശനും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സീരീസിന്റെ മികച്ച ക്രാഫ്റ്റിന് ഗൗതം മേനോന്‍ കയ്യടി അര്‍ഹിക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് രേഷ്മ ഗട്ടാല. അനിതാ സിവകുമാരന്‍ എഴുതിയ നോവലിനെ ബേസ് ചെയ്താണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ക്വീന്‍ എന്ന് തന്നെയാണ് നോവലിന്റെയും പേര്. സീരീസ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ടൈംസ് സ്റ്റുഡിയോ ഒറിജിനല്‍സും ഒണ്‍ട്രാഗ ഡിജിറ്റലും ചേര്‍ന്നാണ്. എംഎക്‌സ് പ്ലേയറിലൂടെ ഫ്രീയായി തന്നെ സീരീസ് കാണാം.

Read Also : ലെജന്‍ഡ്‌സിന് അറിയാം… ഈ പ്രൊഫസറിനെ

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ക്വീന്‍ പുറത്തിറങ്ങിയിട്ടുണ്ട്. സീരീസിന്റെ ഒരു സീസണാണ് ഇതുവരെ ഇറങ്ങിയിരിക്കുന്നത്. 11 എപ്പിസോഡുകളാണ് ആദ്യ സീസണില്‍. ഹിസ്റ്റോറിക്കല്‍ ഡ്രാമ ജോണറില്‍ സീരീസാണിത്. തമിഴില്‍ ഇറങ്ങിയുള്ളതില്‍ വച്ച് മികച്ചൊരു സീരീസാണ് ക്വീന്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രമ്യാ കൃഷ്ണനും ഇന്ദ്രജിത്തുമാണ്.

ഒരു ഇന്റര്‍വ്യൂവിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. റിയല്‍ ലൈഫില്‍ ജയലളിതയാണെങ്കില്‍ റീലില്‍ അത് ശക്തി ശേഷാദ്രിയാണ്. ശക്തിയുടെ സ്‌കൂള്‍ പഠനകാലം തൊട്ടുള്ള കഥയാണ് സീരീസില്‍ പറയുന്നത്. പഠിക്കാന്‍ മിടുക്കിയാണ് ശക്തി. ചെറുപ്പം തൊട്ടേ ഹൗ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആണ് ജയലളിത എന്ന് കാണുന്നവര്‍ക്ക് മനസിലാകും. പത്താം ക്ലാസ്സില്‍ റാങ്ക് നേടിയിട്ടും ശക്തിക്ക് പഠനം തുടരാന്‍ ആകുന്നില്ല. ജീവിത സാഹചര്യങ്ങള്‍ ശക്തിയെ സിനിമയിലെത്തിക്കുന്നു. തുടര്‍ന്ന് ശക്തിയുടെ ജീവിതം എങ്ങനെ മാറിമറിയുന്നുവെന്നാണ് സീരീസ് കാണിച്ചുതരുന്നത്. കൗമാര പ്രായത്തിലുള്ള ശക്തിയെ പോര്‍ട്രേറ്റ് ചെയ്തത് അനിഘാ സുരേന്ദ്രനാണ്. യുവതിയായ ശക്തി ശേഷാദ്രിയായി അഞ്ജന ജയപ്രകാശ് വേഷമിട്ടിരിക്കുന്നു. ശേഷമുള്ള കഥയിലെ ലീഡ് റോളിലാണ് രമ്യാ കൃഷ്ണന്‍.

ജിഎംആര്‍ ആയി ഇന്ദ്രജിത്തും കലക്കി. സിനിമയില്‍ ഇതുവരെ ഇന്ദ്രജിത്തിന് ലഭിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ഇത്. ജയലളിതയുടെ ജീവിതത്തില്‍ എംജിആര്‍ എങ്ങനെ ആയിരുന്നുവോ അതാണ് ശക്തിക്ക് ജിഎംആര്‍.

തമിഴില്‍ ഇറങ്ങിയതില്‍ വച്ച് വണ്‍ ഓഫ് ദ ബെസ്റ്റ് സീരീസാണിത്. സീരീസിന്റെ കാസ്റ്റും മികച്ചതാണ്. ശക്തിയുടെ ജീവിതത്തിലെ വിവിധ സമയങ്ങളിലൂടെ പ്രേക്ഷകര്‍ക്കും സഞ്ചരിക്കാം. അനിഘ തന്റെ വേഷം വളരെ കൈയ്യടക്കത്തോടെയാണ് ചെയ്തിരിക്കുന്നത്. മികച്ച ആര്‍ട്ട് വര്‍ക്കിലൂടെയും മെയ്ക്കിംഗിലൂടെയും അന്‍പത് അറുപത് എഴുപത് കാലഘട്ടങ്ങളെ സീരീസില്‍ നന്നായി അവതരിപ്പിച്ചു.

പശ്ചാത്തല സംഗീതം, കളറിംഗ്, ഗ്രേഡിംഗ്, ആര്‍ട്ട് വര്‍ക്ക് ഒക്കെ കയ്യടി അര്‍ഹിക്കുന്നു. മികച്ച മെയ്ക്കിംഗ് സ്‌റ്റൈലും സീരീസിന് സ്വന്തമാണ്. ജയലളിതയുടെ ജീവിതത്തോട് നീതി പുലര്‍ത്തുന്നത് തന്നെയാണ് ക്വീന്‍. ഇമോഷണലി വളരെ ഇന്‍ഡന്‍സ് ആണ് സീരീസ്. മുന്നേറ്റം, തകര്‍ച്ച, പ്രണയം, സംഭവഭരിതമാണിത്. കൂടാതെ മെയില്‍ ഡോമിനന്റ് ആയ ഇന്‍ഡസ്ട്രിയില്‍ ശക്തി അനുഭവിക്കുന്ന സ്ട്രഗിള്‍ എല്ലാം വിശദമായി പ്രോര്‍ട്രേറ്റ് ചെയ്തിട്ടുണ്ട്.

സീരീസിന്റെ പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ കടത്തിവിടുന്ന തരത്തിലുള്ള മെയ്ക്കിംഗ് സ്‌റ്റൈല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തമിഴ്, ഇംഗ്ലീഷ് വേര്‍ഷനുകളാണ് നല്ലതെന്നാണ് പൊതുവെയുള്ള ഒപ്പീനിയന്‍. ക്വീന്റെ ഒരു എപ്പിസോഡ് കണ്ടാല്‍ അടുത്ത എപ്പിസോഡുകളും തെരഞ്ഞ് പിടിച്ചു കാണും എന്നത് ഉറപ്പാണ്.

ജയലളിതയുടെ ജീവിതം ഇനി ഇറങ്ങാന്‍ പോകുന്നത് സിനിമ രൂപത്തിലാണ്. എ എല്‍ വിജയുടെ ഡിരക്ഷനില്‍. കങ്കണ രനാവത് ആണ് സിനിമയില്‍ പുരഴ്ച്ചി തലൈവിയാകുന്നത്. ട്രയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒട്ടും മുഷിപ്പില്ലാതെ സിനിമ പോലെ കണ്ടുതീര്‍ക്കാം ക്യൂന്‍.

Story Highlights queen web series, ramya krishanan, indrajith sukumaran, must watch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top