Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു കോടി രൂപ വിലയുള്ള സ്വർണം പിടിച്ചെടുത്തു

November 16, 2020
Google News 2 minutes Read

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. ഇവർ കുന്നംകുളം സ്വദേശിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. ഇവർ മലപ്പുറം സ്വദേശിയാണ്. സ്വർണ ബിസ്‌ക്കറ്റ് കഷണങ്ങൾ ആക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. കൊച്ചി വിമാനതാവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് സ്വർണം പിടിച്ചത്. സമീപകാലയളവിൽ ആദ്യമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്ത്രി യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടുന്നത്. കള്ളക്കടത്ത് റാക്കറ്റ് പുതിയ തന്ത്രം പരീക്ഷിക്കുകയാണ്.

Story Highlights Big gold hunt at Nedumbassery airport; Gold worth Rs 1 crore was seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here