‘ആരെങ്കിലും എത്തിയിരുന്നെങ്കില്‍’ പ്രളയ ജലത്തില്‍ നിന്ന് രക്ഷയ്ക്കായി നായയുടെ കാത്തുനില്‍പ്പ്; കണ്ണുനനയിക്കുന്ന ദൃശ്യങ്ങള്‍

മനുഷ്യരുടെ നന്മ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവരുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു നായയെ പ്രളയ ജലത്തില്‍ നിന്ന് രക്ഷിക്കുന്നതിന്റെ വിഡിയോയാണിത്.

മെക്‌സിക്കോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് നായയെ കണ്ടെത്തിയതും രക്ഷിച്ചതും. പ്രളയ ജലത്തില്‍ നിന്ന് രക്ഷനേടാന്‍ രണ്ടുകാലില്‍ ഉയര്‍ന്ന് ഒരു കെട്ടിടത്തിന്റെ ഭാഗമായുള്ള കമ്പിയില്‍ കാല്‍ ഉയര്‍ത്തിയാണ് നായ നിന്നിരുന്നത്. ഈ സമയത്താണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടില്‍ ഇതുവഴി എത്തിയത്.

നായയെ കണ്ടതോടെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് നിര്‍ത്തി നായയുടെ അടുത്തേക്ക് അടുപ്പിച്ചു. രക്ഷപെടുത്താനാണെന്ന് കരുതി നായ ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. മെക്‌സിക്കന്‍ നേവി അംഗങ്ങളാണ് നായയെ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights dog saved from floodwaters by rescuers viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top