നിധി കിട്ടാന്‍ സ്വന്തം മക്കളെ ബലി നല്‍കാന്‍ ശ്രമിച്ചു; അസമില്‍ സഹോദരന്മാര്‍ പിടിയില്‍

tried to sacrifice his own children to get the treasure; Brothers arrested in Assam

നിധി കിട്ടാനായി സ്വന്തം മക്കളെ ബലി നല്‍കാന്‍ ഒരുങ്ങിയ സഹോദരന്മാര്‍ പൊലീസ് കസ്റ്റഡിയില്‍. അസമിലെ ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സഹോദരങ്ങളായ ജമീയുര്‍ ഹുസൈനും സഹോദരന്‍ ശെരീഫുല്‍ ഹുസൈനുമാണ് സ്വന്തം മക്കളെ ബലി നല്‍കാന്‍ മുതിര്‍ന്നത്.

Read Also : വരവും പോക്കും തുടരുന്നു; അസമില്‍ ബിജെപി എം പി പാര്‍ട്ടി വിട്ടു

ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് അന്വേഷണം തുടരുകയാണ്. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ജയന്ത ശരത്തി ബോറ പറഞ്ഞു. പരാതിയും ഇവരുടെ മേല്‍ ലഭിച്ചിട്ടില്ലെന്ന് വിവരം.

നാട്ടുകാര്‍ പറയുന്നത് ഒരു വ്യാജ സിദ്ധന്റൈ ഉപദേശപ്രകാരമാണ് സംഭവം നടന്നതെന്നാണ്. നാട്ടുകാരാണ് നരബലി നടക്കാനിടയുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ സഹോദരങ്ങളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ വീട്ടുകാര്‍ നാട്ടുകാരുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Story Highlights tried to sacrifice his own children to get the treasure; Brothers arrested in Assam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top