ഡൽഹിയിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്

ഡൽഹിയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് രണ്ട് പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച രാത്രി 10.15 ന് സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു കശ്മീർ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകൻ അബ്ദുൽ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിർ അഹ്മദിന്റെ മകൻ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി ഡൽഹി നഗരത്തിൽ വൻ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇത് പരാജയപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Story Highlights 2 Jaish-e-Mohammed terrorists arrested in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top