ലഹരിക്കടത്ത് കേസ്: പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായി

ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ വൈകീട്ടോടെ ബംഗളൂരു ഇ.ഡി സോണൽ ആസ്ഥാനത്തെത്തിയ റഷീദിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

നേരത്തെ നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. അനൂപ് ബംഗളൂരുവിൽ തുടങ്ങിയ ഹയാത് ഹോട്ടലിന്റെ പങ്കാളിയായിരുന്നു റഷീദ്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, എസ് അരുൺ, ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ എന്നിവർക്കും ഇഡി നോട്ടീസ് നൽകിയിരുന്നു.

അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ റിപ്പോർട്ടും നൽകും. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

Story Highlights Bineesh Kodiyeri, Muhammad Anoop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top