ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തോമസ് ഐസക് ലംഘിച്ചു: പ്രതിപക്ഷ നേതാവ്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ധനമന്ത്രി ടി എം തോമസ് ഐസക് ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ട് ചോര്‍ത്താന്‍ ധനമന്ത്രിക്ക് എന്ത് അധികാരമെന്ന് ചോദ്യം. നിയമസഭാ ചട്ടങ്ങള്‍ തോമസ് ഐസക് കാറ്റില്‍ പറത്തിയെന്ന് ചെന്നിത്തല പറഞ്ഞു.
Read Also : കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ്; ധനമന്ത്രി തോമസ് ഐസക്
ധനമന്ത്രിയുടെ ചട്ടലംഘനങ്ങള്‍ക്ക് എതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്. സഭയെ അവഹേളിച്ചതിനെതിരെയും സ്പീക്കര്‍ക്കുള്ള കത്തില്‍ പരാതിയായി ഉന്നയിച്ചിട്ടുണ്ട്. ചട്ടലംഘനമെന്ന് അറിഞ്ഞുകൊണ്ടുള്ള മന്ത്രിയുടെ പ്രവൃത്തികള്‍ ഗുരുതര കുറ്റമാണെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യം കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞ തോമസ് ഐസക് എന്തുകൊണ്ടാണ് വാദം മാറ്റിപ്പറയുന്നത്? അന്തിമ റിപ്പോര്‍ട്ടാണോ, കരട് റിപ്പോര്‍ട്ട് ആണോ എന്ന് പോലും തിരിച്ചറിയാത്ത ആളാണോ ധനമന്ത്രിയെന്ന് ചെന്നിത്തല ചോദിച്ചു. ധനസെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് ലഭിക്കുകയെന്നും അത് സീല്‍ വച്ച കവറില്‍ ഗവര്‍ണര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി സെക്രട്ടറിയുടെ കൈയില്‍ നിന്ന് റിപ്പോര്‍ട്ട് മോഷ്ടിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
Read Also : ramesh chennithala, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here