ക്ലാസ്‌മേറ്റ്‌സിലെ ‘സുകുമാരൻ’ ഇവിടെയുണ്ട്

പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ തീപ്പൊരി നേതാവ്, വസ്ത്രവിധാനത്തിലും അടിമുടി സഖാവ്. ചന്ദ്രബാബുവിനെ കണ്ടാണ് ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ സുകുമാരനെ ലാൽ ജോസ് എഴുതി തീർത്തത്. ഒപ്പം സ്പീക്കർ പി. ശ്രീരാമകൃഷ്ണനേയും.

ചന്ദ്രബാബു വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ചളവറ പഞ്ചായത്തിലെ ഇടതിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായാണ് ചന്ദ്രബാബു മത്സരിക്കുന്നത്. ഇപ്പോഴും പഴയ സൗഹൃദം ലാൽജോസുമായി ചന്ദ്രബാബു സൂക്ഷിക്കുന്നുണ്ട്. ക്ലാസ്‌മേറ്റ്‌സിലെ കോളജ് തെരഞ്ഞെടുപ്പിന്റെ ഫലം എന്തെന്ന് ഇപ്പോഴും സസ്‌പെൻസാണ്. പക്ഷെ ചളവറയിൽ വിജയം സുനിശ്ചിതമെന്ന് ചന്ദ്രബാബു പറയുന്നു.

Story Highlights Classmates movie, Prithviraj, Sukumaran, Chandrababu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top