വിവാദ പരാമര്‍ശം; കെ സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി ജയില്‍ വകുപ്പ്

ldf tries to sabotage local body polls k surendran

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജയില്‍ വകുപ്പ് നിയമ നടപടിക്ക്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി.

Read Also : ‘തോമസ് ഐസക്ക് കേരളം കണ്ട ഏറ്റവും വലിയ കള്ളൻ’; രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രിക്കും വേണ്ടിസ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പലരും സന്ദര്‍ശിച്ചുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. കൊഫെപോസെ കേസ് പ്രതിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് കസ്റ്റംസിന്റെ അനുമതി വാങ്ങിയില്ല. സന്ദര്‍ശന വിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ ഇല്ലെന്നും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നൂറോളം പേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത് ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കി. വ്യക്തമായ ധാരണയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു.അന്വേഷണ ഏജന്‍സികളെ കൂടാതെ അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് കസ്റ്റംസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സന്ദര്‍ശകരെ അനുവദിച്ചത്. ജയില്‍ രജിസ്റ്ററും സിസി ടിവിയും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയില്‍ മേധാവി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Story Highlights k surendran, jail department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top