ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്ക്

ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല (Updated at 14.20, on 18-11-2020)
ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്ക്ഡൗണിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു .
ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.
Story Highlights – delhi lockdown soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here