ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകിപ്പോയ നടപടിയെന്ന് ഐഎന്‍എല്‍

inl

അഴിമതിയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമായ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നോ നടക്കേണ്ടതായിരുന്നുവെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

Read Also : കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം പുതിയ സ്ഥാനാര്‍ത്ഥി

39 കോടി ചെലവഴിച്ച് പണിത പാലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൊളിച്ചുമാറ്റേണ്ടിവന്ന അനുഭവം ലോകചരിത്രത്തില്‍ ആദ്യമായിരിക്കാമെന്നും അഴിമതിയുടെ വ്യാപ്തിയാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആശുപത്രിയില്‍ അഭയം തേടിയ ഇബ്രാഹിം കുഞ്ഞിന്റെ നീക്കം വിദഗ്ദ ഡോക്ടറുടെ സഹായത്തോടെ വിജിലന്‍സ് അധികൃതര്‍ ഉചിതമായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടതെന്നും കാസിം ഇരിക്കൂര്‍.

എം സി കമറുദ്ദീന് ശേഷം മറ്റൊരു മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് കൂടി അറസ്റ്റിലാകുമ്പോള്‍, അടുത്തതാര് എന്ന ചോദ്യമാണ് ഉയരുന്നതെന്നും ആ പാര്‍ട്ടി അത്തരത്തില്‍ അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും കൂടാരമായി മാറിയിട്ടുണ്ടെന്നും ഒരു ആത്മീയ നേതാവ് നയിക്കുന്ന പാര്‍ട്ടിക്ക് വന്ന ഈ ദുര്‍ഗതിയില്‍ സഹതപിക്കാനേ നിവൃത്തിയുള്ളുവെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights inl, ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top