കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട; രണ്ട് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ് എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശി ഹാഷിഷ് ഓയിൽ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.

Story Highlights hashish oil, cannabis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top