Advertisement

സര്‍ക്കാരിന് തിരിച്ചടി; പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണ നിയന്ത്രണം സംസ്ഥാനമൊട്ടാകെ നടപ്പാക്കണം; ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രിംകോടതി

November 19, 2020
Google News 1 minute Read
demolition of a Maradu flat; Supreme Court hear petitions

പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണത്തിനുള്ള നിയന്ത്രണം സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഇടുക്കി ജില്ലയില്‍ മാത്രമായി അനധികൃത നിര്‍മാണങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി.

പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണത്തിനുള്ള നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടെന്നും സംസ്ഥാനമാകെ പട്ടയ ഭൂമിയില്ലേയെന്നും സുപ്രിംകോടതി ആരാഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള പട്ടയഭൂമിയിലെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഇടുക്കി ജില്ലയ്ക്ക് മാത്രമായുള്ള വ്യവസ്ഥകള്‍ സംസ്ഥാന വ്യാപകമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത് അംഗീകരിച്ചു.

ഇതോടെ, വില്ലേജ് ഓഫീസര്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി എന്ത് ആവശ്യത്തിനാണ് പതിച്ചു നല്‍കിയതെന്ന് രേഖപ്പെടുത്തേണ്ടി വരും. കെട്ടിട നിര്‍മാണ ചട്ടവും ഭേദഗതി ചെയ്യേണ്ടി വരും. ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. ഹൈക്കോടതിയില്‍ തന്നെ മറുപടി നല്‍കാനും നിര്‍ദേശം നല്‍കി.

Story Highlights supreme court, high court, land issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here