കണ്ണൂരില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫിന് എതിരില്ല

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി പതിനഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലെയും മലപ്പട്ടം, കാങ്കോല്‍ ആലപ്പടമ്പ്, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലെയും വിവിധ വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്.

Read Also : കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജര്‍ക്കും അറസ്റ്റ് വാറണ്ട്

ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, പത്ത്, പതിനൊന്ന്, പതിനാറ്, ഇരുപത്തിനാല് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് എതിരാളികളില്ലാത്തത്. ആകെ ഇരുപത്തിയെട്ട് വാര്‍ഡുകളാണ് ആന്തൂരിലുള്ളത്. കഴിഞ്ഞ തവണ 14 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും ഇത്തവണ എല്‍ഡിഎഫിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ല. മൂന്ന്, അഞ്ച്, എട്ട്, ഒന്‍പത്, പതിനൊന്ന് വാര്‍ഡുകളിലാണ് എല്‍ഡിഎഫ്എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുക. ആകെ 13 വാര്‍ഡുകളാണ് മലപ്പട്ടത്തുളളത്.

കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒന്‍പത്, പതിനൊന്ന് വാര്‍ഡുകളിലും എല്‍ഡിഎഫിന് ഇത്തവണ എതിരാളികളില്ല. ഇവ മൂന്നും നിലവില്‍ പ്രതിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളാണ്. തളിപ്പറമ്പ് നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ കൂവോടും കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും എല്‍ഡിഎഫ് ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടും.

Story Highlights kannur, ldf, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top