കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജര്‍ക്കും അറസ്റ്റ് വാറണ്ട്

അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്ച ഹാജരാക്കാനാണ് ജസ്റ്റിസ് പി വി ആശയുടെ നിര്‍ദേശം.

Read Also : കണ്ണൂര്‍ ജില്ലയില്‍ ആക്ടീവ് ആയി തുടരുന്നത് ആറ് കൊവിഡ് ക്ലസ്റ്ററുകള്‍

മെഡിക്കല്‍ പി ജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഇരുവരോടും നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജാരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

7 മാസമായി പി ജി വിദ്യാര്‍ഥികളുടെ പഠനം നിലച്ച സ്ഥിതിയിലാണ്. കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത് ചൂണ്ടിക്കാട്ടിയാണ് മനേജ്‌മെന്റ് ക്ലാസുകള്‍ നിര്‍ത്തിവെച്ചത്. ഗ്രീന്‍ സോണില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് വിദ്യാര്‍ഥികളുടെ പഠന സാഹചര്യം ഉറപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവാണ് മാനേജ്‌മെന്റ് ലംഘിച്ചത്.

Story Highlights kannur medical college, arrest warrent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top