പിഴയടച്ചു; ശശികല ഉടൻ ജയിൽ മോചിതയായേക്കും

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി. കെ ശശികല ഉടൻ ജയിൽ മോചിതയായേക്കും. തടവുശിക്ഷയ്‌ക്കൊപ്പം വിധിച്ച പിഴത്തുകയായ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ ബംഗളൂരു പ്രത്യേക കോടതിയിൽ നൽകി.
Read Also : തമിഴിൽ ശശികലയ്ക്ക് ഇനിയും ഊഴമുണ്ടോ?
സുപ്രിംകോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയിൽമോചിതയാകാമെന്ന് ജയിൽ സൂപ്രണ്ട് ആർ. ലത നേരത്തേ അറിയിച്ചിരുന്നു. പിഴത്തുക അടയ്ക്കാത്തപക്ഷം 2022 ഫെബ്രുവരി 27 വരെ ശശികല ജയിലിൽ തുടരേണ്ടി വരുമെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പിഴയടയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
Story Highlights – V K Sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here