എടികെ-ബ്ലാസ്റ്റേഴ്സ്: ലൈനപ്പ് ആയി; സഹൽ ആദ്യ ഇലവനിൽ; നിഷു കുമാർ ബെഞ്ചിൽ

atk blasters isl lineup

ഐഎസ്എൽ ഉദ്ഘാടന മത്സരത്തിലെ ഇരു ടീമുകളുടെയും ടീം ലൈനപ്പ് പ്രഖ്യാപിച്ചു. വലിയ സർപ്രൈസുകളൊന്നും ഇല്ലാത്ത ഇലവനെയാണ് ഇരു പരിശീലകരും പരീക്ഷിച്ചിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, റിത്വിക് ദാസ് തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ നിഷു കുമാർ, ഫക്കുണ്ടോ പെരേയ്ര തുടങ്ങിയ താരങ്ങൾ റിസർവ് പട്ടികയിലാണ്. മലയാളി താരം അർജുൻ ജയരാജ് ടീമിൽ ഇല്ല.

4-2-3-1 ശൈലിയിലാണ് ഇരു ടീമുകളും ഇറങ്ങുക. ആൽബീനോ ഗോമസ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾമുഖം സംരക്ഷിക്കുക. ജെസെൽ കാർനീറോ, ബകാരി കോൺ, കോസ്റ്റ നാമൊയ്‌ൻസു എന്നിവർക്കൊപ്പം പ്രശാന്ത് ആണ് പിൻനിരയിൽ കളിക്കുക. വിസൻ്റെ ഗോമസ്, സെർജിയോ സിഡോഞ്ച എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരാണ്. നോങ്ദാംബ ന്വോറം, റിത്‌വിക് ദാസ്, സഹൽ അബ്ദുൽ സമദ് എന്നീ യുവ ഇന്ത്യൻ താരങ്ങൾ മധ്യനിരയിൽ കളിക്കും. ഗാരി ഹൂപ്പർ ആണ് ഒരേയൊരു ഫോർവേഡ്.

Read Also : എടികെ-ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരം; മഞ്ഞപ്പടയ്ക്ക് പണിയാവാൻ സാധ്യതയുള്ളവർ

അരിന്ദം ഭട്ടാചാര്യയാണ് എടികെയുടെ ഗോൾവല കാക്കുക. പ്രിതം കോട്ടാൽ. ടിരി സന്ദേശ് ജിങ്കൻ, പ്രബീർ ദാസ് എന്നിവർ പിൻനിരയിൽ അണിനിരക്കും. പ്രണോയ് ഹാൾഡർ, കാൾ മക്‌ഹ്യൂ, ജാവിയർ ഹെർണാണ്ടസ്, എഡു ഗാർസിയ, മൈക്കൽ സൂസൈരാജ് എന്നിവർ മധ്യനിരയിലും ലോൺ സ്ട്രൈക്കറായി റോയ് കൃഷ്ണയും ഇറങ്ങും.

Story Highlights atk kerala blasters isl lineup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top