എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

M Shivashankar has filed a bail application

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണ്. ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇ.ഡിയുടെ പക്കല്‍ ഇല്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്നും ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

കേസില്‍ ശിവശങ്കറിന് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ കീഴ്‌ക്കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ലോക്കറില്‍ കണ്ടെത്തിയ പണം സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

Story Highlights M Shivashankar has filed a bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top