വെര്‍ച്വല്‍ ഡയറക്ഷനില്‍ ‘ടൈം’ മ്യൂസിക്കല്‍ കവര്‍ വിഡിയോ; ചിത്രീകരിച്ചത് ഓസ്‌ട്രേലിയയില്‍; സംവിധാനം കൊച്ചിയിലിരുന്ന്

time

കൊവിഡ് കാലത്ത് പുതുപുത്തന്‍ രീതികള്‍ ആണ് പല കാര്യങ്ങള്‍ക്കും ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്. ആളുകള്‍ സമ്പര്‍ക്കം ഒഴിവാക്കി പല കാര്യങ്ങളും ചെയ്യുന്നത് ടെക്‌നോളജിയുടെ സഹായത്തോടെയാണ്. എന്നാല്‍ ഒരു വിഡിയോ വെര്‍ച്വലായി സംവിധാനം ചെയ്യാന്‍ കഴിയുമോ? അതും ടെക്‌നോളജി വഴി സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് നോബിള്‍ പീറ്റര്‍.

വെര്‍ച്വല്‍ ഡയറക്ഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മ്യൂസിക്കല്‍ കവര്‍ വിഡിയോ നോബിള്‍ പീറ്റര്‍ സംവിധാനം ചെയ്തിരിക്കുകയാണ്. വിഡിയോ ചിത്രീകരിച്ചത് അങ്ങ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ്. നോബിള്‍ പീറ്റര്‍ വിഡിയോ ചിത്രീകരണം നിയന്ത്രിച്ചതോ, കൊച്ചിയിലിരുന്നും. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇത് സാധ്യമായത്.

Read Also : ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം ‘കുറുപ്പ്’ ഓണ്‍ലൈന്‍ റിലീസിന്

‘ടൈം’ എന്നാണ് മ്യൂസിക് വിഡിയോയുടെ പേര്. പ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മര്‍ സൃഷ്ടിച്ച സൗണ്ട് ട്രാക്കിന് വേണ്ടിയാണ് നോബിള്‍ വെര്‍ച്വലായി ദൃശ്യങ്ങള്‍ സംവിധാനം ചെയ്തത്. ‘വേള്‍ഡ് ഓഫ് സിമ്മര്‍’ എന്ന പേജിലൂടെ തന്റെ സൗണ്ട് ട്രാക്കിന് ഹാന്‍സ് സിമ്മര്‍ കവര്‍ വിഡിയോകള്‍ ക്ഷണിച്ചിരുന്നു. പ്രിയ സംഗീത സംവിധായകന്റെ ഈണത്തിന് കവര്‍ ഒരുക്കാന്‍ കഴിഞ്ഞതില്‍ നോബിളിനും സന്തോഷമാണ്.

മില്ലി ഹിഗ്ഗിന്‍സ്, ക്യുരിഗ് ജെന്‍കിന്‍സ് എന്നിവരാണ് വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. നിര്‍മാണം- ഫിലിം നൈറ്റ് സ്റ്റുഡിയോ, ഛായാഗ്രഹണം- മിഥുന്‍ റോയ് മുക്കത്ത്, എഡിറ്റ്- ജിബിന്‍ ജോര്‍ജ്, കലാസംവിധാനം- ബിനു റെജി, മേക്കപ്പ്- സ്റ്റേസി റൂത്ത്, സ്റ്റോറി ബോര്‍ഡ്- കിരണ്‍ വി നാഥ്, ഡിസൈന്‍- ശ്രീരാജ് രാജന്‍, കളറിസ്റ്റ്- ജിതിന്‍ ജോര്‍ജ്, അസിസ്റ്റന്റ് ക്യാമറാമാന്‍- അബിന്‍ റോയ്.

Story Highlights music cover video, vertual direction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top