Advertisement

‘ഗോബാക്ക് അമിത് ഷാ’; അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

November 21, 2020
Google News 2 minutes Read
amit shah

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ‘ഗോബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നു. കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകളില്‍ ‘ഗോബാക്ക് അമിത് ഷാ’ മുന്‍പന്തിയിലുണ്ട്.

Read Also : അമിത് ഷാ ചെന്നൈയില്‍; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

അതേസമയം അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും. ഉച്ചയ്ക്ക് 1.40 ഓടെ ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. രജനികാന്ത്-അമിത് ഷാ കൂടിക്കാഴ്ച നീണ്ട് പോയേക്കും. ഇരുവരുടെയും ഓഫീസ് കൂടിക്കാഴ്ചയുടെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

Story Highlights amit shah, trending, #gobackamitshah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here