അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally ramachandran against pinarayi

ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ ലക്കും ലഗാനുമില്ലാതെ കേസെടുക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാർ നീക്കത്തെ നേരിടും. ർക്കാരിന്റെ അഴിമതികൾ തുറന്നു കാട്ടുന്നത് രമേശ് ചന്നിത്തലയാണ്. മുഖ്യമന്ത്രിക്ക് ഏതു നിമിഷവും ജയിലിൽ പോകുമെന്ന ഭയമാണെന്നും മുഖ്യമന്ത്രിയെ ആരോപണ ശരശയ്യയിൽ കിടത്തിയത് ചെന്നിത്തലയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജോസ് കെ മാണിക്ക് 10 കോടി നൽകിയെന്ന ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് ചോദിച്ച മുല്ലപ്പള്ളി പ്രവാസിയിൽ നിന്ന് 50 ലക്ഷം തട്ടിയ കമ്മ്യൂണിസ്റ്റ് എംഎൽഎക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ചോദിച്ചു.

കേരളത്തിലെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ ഭൂമിയിടപാട് നടത്തിയെന്ന വാർത്ത വന്നിരുന്നുവെന്നും ആരാണ് ഈ മന്ത്രിമാരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Story Highlights mullappally ramachandran against pinarayi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top