Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21-11-2020)

November 21, 2020
Google News 1 minute Read
todays news headlines november 21

‘എന്റെ കൈകൾ ശുദ്ധം, ഏത് അന്വേഷണത്തെയും നേരിടും’: രമേശ് ചെന്നിത്തല

ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിൽ

സംവാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കേസ് ആട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുംആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇരയ്ക്ക് നീതി ഉറപ്പാക്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സിഎം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടിസ് നൽകും. കൊവിഡ് മുക്തനായതിനെ തുടർന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് വീണ്ടും നോട്ടിസ് നൽകുക.

സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്.

ബിനാമി പേരിൽ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി; സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം

സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം. കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ട്വിറ്റർ മാധ്യമമല്ല, പ്രസാധകർ; നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി

ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാർലമെന്ററി സമിതി. തങ്ങൾ മാധ്യമം അഥവ പ്ലാറ്റ്‌ഫോം മാത്രമാണെന്ന വാദം ട്വിറ്ററിന്റെ വാദം തള്ളി. ട്വിറ്റർ പ്രസാധകർ അതായത് പബ്ലിഷർ എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരും.

Story Highlights todays news headlines november 21

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here