തൃശൂര്‍ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

wild elephant, dead. Thrissur

തൃശൂര്‍ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍ വീണതാകാമെന്നാണ് കരുതുന്നത്. മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുതി പ്രവാഹം ഫെന്‍സിംഗ് ലൈനില്‍ ഇല്ല. അതുകൊണ്ട് തന്നെ ഫെന്‍സിംഗ് ലൈനില്‍ കുടുങ്ങിയ ശേഷം ഉണ്ടായ ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വെറ്ററിനറി സര്‍ജന്‍മാരെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തില്‍ വനം വകുപ്പ് അന്വേഷം ആരംഭിച്ചു. പീച്ചി വാണിയമ്പാറ വന മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

Story Highlights wild elephant, dead. Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top