Advertisement

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി

November 22, 2020
Google News 2 minutes Read
BJP has clarified its political stanc Tamil Nadu

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി.
അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ചെന്നൈയില്‍ തുടരുന്ന അമിത് ഷാ ഇന്ന് നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തിയേക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയായത്തിന് ശേഷം ആദ്യമായി അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അമിത് ഷാ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോര്‍ കമ്മിറ്റിയില്‍ അമിത് ഷാ ആവശ്യപ്പെട്ടു.

നിര്‍ണായക സഖ്യ ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കോര്‍ കമ്മിറ്റിയില്‍ അമിത് ഷാ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സൂപ്പര്‍ താരം രജനികാന്തുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച വൈകുമെന്ന് ഇതോടെ ഉറപ്പായി. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്, വരാനിരിക്കുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും ഇതാവര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്ന് അമിത് ഷാ പറഞ്ഞു. ഡിഎംകെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു അമിത് ഷാ അമിത് ഷാ നടത്തിയ പ്രസംഗം. സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന അഴഗിരി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പുതിയ പാര്‍ട്ടി രൂപീകരിച്ച എന്‍ഡിഎയ്‌കൊപ്പം ചേരാനാണ് അളഗിരിയുടെ നീക്കം.

Story Highlights BJP has clarified its political stanc Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here