സര്‍ക്കാരിന് എതിരെ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തുന്നു; കിഫ്ബിക്ക് എതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇ.ഡി.; തോമസ് ഐസക്

thomas issac

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെത് ചട്ടലംഘനമെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാര്‍ത്ത ചോര്‍ത്തി നല്‍കി. തലക്കെട്ടടക്കം ഇ.ഡി. നിര്‍ദേശിക്കുന്നു. സഭയില്‍ സമര്‍പ്പിക്കാത്ത സിഎജി റിപ്പോര്‍ട്ട് വച്ച് ഇ.ഡി. നടപടിയെടുക്കുന്നു. ഇ.ഡി. നടത്തുന്നത് നിയമസഭയോടുള്ള അവഹേളനമാണ്. ഇത് ഗൗരവതരമായ വിഷയം. ഇ ഡിയുടെ നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് എന്തിന് മൗനം പാലിക്കുന്നുവെന്ന് ധനമന്ത്രി ചോദിച്ചു.

Read Also : ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തോമസ് ഐസക് ലംഘിച്ചു: പ്രതിപക്ഷ നേതാവ്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും തോമസ് ഐസക്. സര്‍ക്കാരിന് എതിരെ ഉപചാപം നടത്തുകയും വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്യുന്നു. റഡാറും പിടിച്ച് ഇവിടെ നടന്നിട്ട് കാര്യമില്ല. കേരളത്തില്‍ ഇത് നടക്കില്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി- ഇ.ഡി. ഗൂഢാലോചനയെന്നും ധനമന്ത്രി. കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് മന്ത്രി ആരോപിച്ചു.

ഗൂഢാലോചന തെളിയിക്കാന്‍ വാട്‌സാപ്പ് സന്ദേശം ധനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഇ.ഡി. മാധ്യമങ്ങള്‍ക്ക് അയച്ച തലക്കെട്ടോടെയുള്ള സന്ദേശം അസാധാരണമാണ്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പിഎസിക്കാണ് അവകാശമെന്നും മന്ത്രി. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കോടതിയെ നിയമാഭിപ്രായം തേടിയ ശേഷം സമീപിക്കും. ഒരു പദ്ധതിയും മുടങ്ങില്ലെന്നും തോമസ് ഐസക്.

Story Highlights thomas issac, enforcement directorate, kiifb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top